Latest malayalam news online

Monday, January 21, 2019

സെന്‍സെക്‌സ് 192 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

No comments :
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 192.35 പോയന്റ് ഉയർന്ന് 36,578.96ലും നിഫ്റ്റി 54.90 പോയന്റ് നേട്ടത്തിൽ 10,961.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 930 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1651 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഊർജം, ഐടി, ഫാർമ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. വാഹനം, ഇൻഫ്ര, എഫ്എംസിജി ഓഹരികൾ നഷ്ടത്തിലായിരുന്നു. റിലയൻസ്, കൊട്ടക് മഹീന്ദ്ര, സൺ ഫാർമ, ഗെയിൽ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, ടിസിഎസ്, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഹീറോ മോട്ടോർകോർപ്, വിപ്രോ, യെസ് ബാങ്ക്, മാരുതി സുസുകി, ഒഎൻജിസി, ബജാജ് ഓട്ടോ, പവർ ഗ്രിഡ് കോർപ്, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex ends 190 points higher


from mathrubhumi.latestnews.rssfeed http://bit.ly/2Cy72pa
via IFTTT

No comments :

Post a Comment