Monday, January 21, 2019
പട്ടേല്‍ സംവരണ പ്രക്ഷോഭനേതാവ് ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാവുന്നു
അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ വിവാഹിതനാവുന്നു. ബാല്യകാലസഖി കിഞ്ചൽ പരീഖുമായി ഹാർദികിന്റെ വിവാഹം ജനുവരി 27 ന് സുരേന്ദ്ര നഗർ ജില്ലയിലെ ദിഗ്സറിൽ നടക്കും. തികച്ചും ലളിതമായ വിവാഹചടങ്ങിൽ ഇരുകൂട്ടരുടേയും അടുത്ത ബന്ധുക്കളായ നൂറോളം പേർ മാത്രമാണ് പങ്കെടുക്കുകയെന്ന് ഹാർദികിന്റെ കുടുംബത്തോടടുത്ത വൃത്തങ്ങൾ അറിയിച്ചു. ദിഗ്സറിലെ കുടുംബക്ഷേത്രത്തിലാണ് ചടങ്ങ്. വിവാഹ ശേഷം വധൂവരന്മാർ വിരാംഗാമിലേക്ക് പോകും. ഹാർദികിന്റെ സഹോദരിയുടെ സഹപാഠിയാണ് കിഞ്ചൽ. ഹാർദികിന്റെ വീട്ടിൽ നിത്യസന്ദർശകയായ കിഞ്ചലും ഹാർദികും നല്ല സൗഹൃദത്തിലാണ്. ഇവരുടെ സൗഹൃദം വിവാഹബന്ധത്തിലൂടെ കൂടുതൽ ഉറപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഹാർദികിന്റെ മാതാപിതാക്കളായ ഭാരത് പട്ടേലും ഭാരതി പട്ടേലും അറിയിച്ചു. കൊമേഴ്സ് ബിരുദധാരിയായ കിഞ്ചൽ ഇപ്പോൾ എൽഎൽബി വിദ്യാർഥിയാണ്. പട്ടേൽ സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഹാർദിക് സാമൂഹ്യപ്രവർത്തന മേഖലയിൽ സജീവമായത്. നിരാഹാര സമരം നടത്തുകയും പ്രക്ഷോഭവുമായി ബന്ധപ്പെട്ട കലാപത്തിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത ഹാർദിക് വരുന്ന പൊതുതിരഞ്ഞെടുപ്പിൽ വാരണാസി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എതിർ സ്ഥാനാർഥിയായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. Hardik Patel set to marry his childhood friend, Patidar Quota Agitationfrom mathrubhumi.latestnews.rssfeed http://bit.ly/2TZBxeG
via IFTTT
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment