Latest malayalam news online

Monday, January 21, 2019

ഓസ്‌ട്രേയിലന്‍ ഓപ്പണ്‍: ഒന്നാം നമ്പറിനെ വീഴ്ത്തി സെറീന ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്

No comments :
മെൽബൺ: ലോക ഒന്നാം നമ്പർ താരമായ സിമോണ ഹാലപ്പിനെ തോൽപ്പിച്ച് അമേരിക്കയുടെ സെറീന വില്യംസ് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. മൂന്ന് സെറ്റ് നീണ്ട മത്സരത്തിൽ കടുത്ത പോരാട്ടത്തിന് ശേഷമാണ് സിമോണ സെറീനയ്ക്ക് മുൻപിൽ കീഴടങ്ങിയത്. 6-1, 4-6, 6-4 എന്ന സ്കോറിനായിരുന്നു സെറീനയുടെ വിജയം. റാങ്കിങ്ങിൽ നിലവിൽ 16ാം സ്ഥനത്താണ് സെറിനയിപ്പോൾ. സെറീനയ്ക്ക് മേൽ ഹാലപ്പ്മേൽക്കൈ നേടുന്ന പ്രതീതിയായിരുന്നു മത്സരത്തിന്റെ തുടക്കത്തിൽ. എന്നാൽ ആദ്യ ഗെയിമിൽ പതറിപ്പോയ സെറീന തിരിച്ചുവരവ് ഗംഭീരമാക്കി. ആദ്യ സെറ്റിൽ ഹാലപ്പിനെ നിലംതൊടാൻ പോലും സെറീന അനുവദിച്ചില്ല. തുടർച്ചയായി സർവീസ് ബ്രേക്കുകളിൽ പതറിയ ഹാലപ്പിന് സെറീനയ്ക്ക് മുൻപിൽ പിടിച്ചു നിൽക്കാനായില്ല. തുടർന്ന് അനായാസേന സെറീന ആദ്യ സെറ്റ് സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. 4-4 എന്ന നിലയിലേക്ക് എത്തിയ ശേഷം ഒരു സർവീസ് ബ്രേക്ക് ഉൾപ്പടെ നേടി ഹാലപ്പ് രണ്ടാം സെറ്റ് കരസ്ഥമാക്കി. നിർണയകമായ മൂന്നാം സെറ്റിൽ സെറീനയുടെ വേഗതയ്ക്കും കരുത്തിനും മുൻപിൽ ഹാലപ്പ് കീഴടങ്ങുകയായിരുന്നു. മകളുടെ ജനനത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷത്തെ ഓസ്ട്രലിയൻ ഓപ്പണിൽ സെറീന കളിച്ചിരുന്നില്ല. ഫ്രഞ്ച് ഓപ്പണിൽ നാലാം റൗണ്ടിൽ പുറത്ത് പോവുകയും ചെയ്തു. യു.എസ് ഓപ്പൺ, വിംബിൾഡൺ ടൂർണമെന്റുകളിൽ ഫൈനലിൽ എത്തിയെങ്കിലും സെറീനയ്ക്ക് ജയിക്കാനായില്ല. തന്നേക്കാൾ 10 വർഷം ജൂനിയറായ ഹാലപ്പിനെതിരേ സെറീന നേടിയ വിജയം അവരുടെ തിരിച്ചുവരവിന്റെ സൂചനകളാണ് തരുന്നത്. Content Highlights:Australian Open, Serena Williams beats world number one Simona Halep


from mathrubhumi.latestnews.rssfeed http://bit.ly/2RDbXQ3
via IFTTT

No comments :

Post a Comment