Monday, January 21, 2019
കീടനാശിനി തളിക്കുന്നതിനിടെ മരിച്ച സുനില്‍കുമാറിന്റെ കുടുംബത്തിന് നാല് ലക്ഷം
തിരുവല്ല: അപ്പർ കുട്ടനാട്ടിലെ പെരിങ്ങരയിൽ പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ മരിച്ച കർഷകത്തൊഴിലാളി സുനിൽകുമാറിന്റെ കുടുംബത്തിന് വീടുനിർമിക്കാൻ നാലുലക്ഷം രൂപ നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരിച്ച രണ്ടുപേരുടേയും വീടുകൾ അദ്ദേഹം സന്ദർശിച്ചു. ഇരുവരുടെയും കുടുംബങ്ങൾക്ക് സർക്കാർ സാമ്പത്തികസഹായം നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഗാന്ധിഗ്രാമം ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സുനിൽകുമാറിന്റെ കുടുംബത്തിന് സഹായധനം നൽകുക. മരുന്നുകളും കീടനാശിനികളും അനധികൃതമായി വിൽക്കുന്ന നിരവധി കേന്ദ്രങ്ങൾ മേഖലയിലുണ്ടെന്നും ഇവയ്ക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. അനധികൃത കീടനാശിനി പ്രയോഗത്തിൽ സമഗ്രാന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സനൽ കുമാർ, മത്തായി ഈശോ എന്നിവരാണ് കീടനാശിനി തളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി മരിച്ചത്. content highlights:chennithala demands enquiry in connection with with death of farmers while spraying pesticidefrom mathrubhumi.latestnews.rssfeed http://bit.ly/2FASdpy
via IFTTT
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment