Latest malayalam news online

Monday, January 21, 2019

മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി തമിഴ്‌നാട്ടിലേക്ക് മുങ്ങി; വലവിരിച്ച് പോലീസും കേന്ദ്ര ഏജന്‍സികളും

No comments :
കൊച്ചി:മുനമ്പം മനുഷ്യക്കടത്ത് കേസിൽ പോലീസും കേന്ദ്ര ഏജൻസികളും അന്വേഷണം ഊർജിതമാക്കി. കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന ശ്രീകാന്തൻ തമിഴ്നാട്ടിലേക്ക് മുങ്ങിയെന്ന വിവരത്തെ തുടർന്നാണ് പോലീസ് സംഘം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യക്കടത്തിലെ ഇടനിലക്കാരനായ പ്രഭു ദണ്ഡപാണിയെ പോലീസും കേന്ദ്ര ഏജൻസികളും വിശദമായി ചോദ്യംചെയ്തു. മനുഷ്യക്കടത്ത് സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാനായാണ് കേന്ദ്ര ഏജൻസികളും സംഭവത്തിൽ അന്വേഷണം നടത്തുന്നത്. ഇതിനിടെ ഇരുന്നൂറോളം പേർ കൊച്ചിയിൽനിന്ന് യാത്രതിരിച്ച ദയാമാത ബോട്ടിന്റെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. മുനമ്പത്ത് നിന്ന് മത്സ്യബന്ധനം നടത്തിയിരുന്ന ബോട്ടിന്റെ ദൃശ്യങ്ങളാണ് മാതൃഭൂമി ന്യൂസിന് ലഭിച്ചത്. ഈ ബോട്ട് വാങ്ങിയശേഷമാണ് മനുഷ്യക്കടത്ത് സംഘം ഇരുന്നൂറോളം പേരെ മുനമ്പത്ത് നിന്നും വിദേശത്തേക്ക് കടത്തിയത്. നേരത്തെ ഡൽഹിയിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രഭു ദണ്ഡപാണിയുടെ വിശദമായ മൊഴി പോലീസ്രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യക്കടത്തിന്റെ മുഖ്യസൂത്രധാരൻ ശ്രീകാന്തൻ വിദേശത്തേക്ക് കടന്നുവെന്നാണ് പ്രഭു നൽകിയ വിവരം. എന്നാൽ പോലീസ് ഇത് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാർഥി മേഖലകളിൽ ഉൾപ്പെടെ ശ്രീകാന്തനു വേണ്ടി പോലീസ് തിരച്ചിൽ നടത്തി. വിദേശ ഏജൻസികളുടെ സഹായവും കേസുമായി ബന്ധപ്പെട്ട് പോലീസ് തേടിയിട്ടുണ്ട്. മുനമ്പത്തുനിന്ന് പോയവർ ഇൻഡൊനീഷ്യൻ തീരം വരെ എത്തിയെന്നാണ് പോലീസിന് ലഭിച്ച സൂചന. Content Highlights:munambam human trafficking case;police investigation is going on.


from mathrubhumi.latestnews.rssfeed http://bit.ly/2FNmwIW
via IFTTT

No comments :

Post a Comment