Latest malayalam news online

Monday, January 21, 2019

മുനമ്പം മനുഷ്യക്കടത്ത്: ഇടനിലക്കാരെ ചോദ്യം ചെയ്യുന്നു

No comments :
കൊച്ചി: മുനമ്പം മനുഷ്യക്കടത്തിലെ ഇടനിലക്കാരെ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നു. ഐ ബി ഉൾപ്പെടെയുള്ള ഏജൻസികളാണ് കഴിഞ്ഞദിവസം അറസ്റ്റിലായ ഇടനിലക്കാരെ ചോദ്യം ചെയ്യുന്നത്. ഐ ബി ഉദ്യോഗസ്ഥർ ആലുവ എസ് പി ഓഫീസിലെത്തി. ദേശീയ അന്വേഷണ ഏജൻസിയും വിഷയത്തിൽ സമാന്തര അന്വേഷണം നടത്തുന്നുണ്ട്. മുനമ്പത്തുനിന്ന് പോയവരെ തിരിച്ചെത്തിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. 233 പേർ ഇതിനോടകം മുനമ്പത്തുനിന്ന് പോയതാണ് സൂചന. നേരത്തെ ഡൽഹിയിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രഭു ദണ്ഡപാണിയുടെ വിശദമായ മൊഴി പോലീസ്രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യക്കടത്തിന്റെ മുഖ്യസൂത്രധാരൻ ശ്രീകാന്തൻ വിദേശത്തേക്ക് കടന്നുവെന്നാണ് പ്രഭു നൽകിയ വിവരം. എന്നാൽ പോലീസ് ഇത് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ശ്രീകാന്തന് വിദേശത്തേക്കു പോകേണ്ട സാഹചര്യം നിലവിലില്ലെന്നാണ് പോലീസിന്റെ നിഗമനം. content highlights: munambam human trafficking middleman questioned


from mathrubhumi.latestnews.rssfeed http://bit.ly/2FN9ET7
via IFTTT

No comments :

Post a Comment