Monday, January 21, 2019
സ്ഥലം മാറ്റ ഉത്തരവിനെതിരെ സിബിഐ ഓഫീസര്‍ എ.കെ ബസ്സി സുപ്രീംകോടതിയിലേക്ക്
ന്യൂഡൽഹി: സ്ഥലം മാറ്റ ഉത്തരവിനെതിരെ സി.ബി.ഐ ഓഫീസർ എ.കെ ബസ്സി സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. പോർട്ട് ബ്ലയറിലേക്ക് സ്ഥലം മാറ്റിയ ഇടക്കാല ഡയറക്ടർ നാഗേശ്വർ റാവുവിന്റെ നടപടിക്കെതിരെ ആണ് ഹർജി. ജനുവരി 11 ന് നാഗേശ്വർ റാവു പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവ് സുപ്രീം കോടതിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നാണ് എ.കെ ബസ്സിയുടെ ഹർജിയിൽ പറയുന്നത്. കോഴ വിവാദത്തെ തുടർന്ന് നിർബന്ധിത അവധിയിൽ പോയ സി.ബി.ഐ. സസ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരെ അന്വേഷണം നടത്തിയത് എ.കെ ബസ്സിയായിരുന്നു. അലോക് വർമ്മ സിബിഐ ഡയറക്ടർ പദവിയിൽ തിരിച്ചെത്തിയപ്പോൾ ബസ്സിയെ പോർട് ബ്ലയറിൽ നിന്നും തിരിച്ചു ഡൽഹിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ പിന്നീട് നാഗേശ്വർ റാവു ഇടക്കാല ഡയറക്ടർ ആയപ്പോൾ വീണ്ടും ബസിയെ പോർട് ബ്ലയറിലേക്കു മാറ്റി. ഇതിനെതിരെ ആണ ബസ്സി ഹർജി ഫയൽ ചെയ്തിരിക്കുന്നത്. content highlights:DSP AK Bass, CBI,supreme court, Alok Vermafrom mathrubhumi.latestnews.rssfeed http://bit.ly/2WafK63
via IFTTT
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment