Monday, January 21, 2019
ഭക്തസംഗമത്തില്‍ കണ്ടത് സവര്‍ണഐക്യം; പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമെന്ന് വെള്ളാപ്പള്ളി
കോട്ടയം: സവർണ വിഭാഗങ്ങളുടെ ഐക്യമാണ് ഇന്നലെ തിരുവനന്തപുരത്ത് നടന്ന അയ്യപ്പ ഭക്തരുടെ സംഗമത്തിൽ ഉണ്ടായതെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യമൊന്നും ഉണ്ടായില്ലെന്നും പരിപാടിയിൽ പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ആത്മീയ സമ്മേളനമായിരുന്നു തിരുവനന്തപുരത്ത് നടന്നത്. എന്നാൽ ആത്മീയതയുടെ മറവിൽ ശക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. സവർണ വിഭാഗങ്ങളുടെ ഐക്യമാണ് അവിടെ ഉണ്ടായിരിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യമൊന്നും അവിടെ ഉണ്ടായിരുന്നില്ല. ക്ഷണിച്ചിരുന്നെങ്കിലും അതിൽ പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായി എന്നാണ് ഇപ്പോൾ കരുതുന്നത്. പങ്കെടുത്തിരുന്നെങ്കിൽ അത് തന്റെ നിലപാടിന് വിരുദ്ധമാകുമായിരുന്നെന്നും കെണിയിൽ വീണുപോകുമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തിൽ യഥാർഥത്തിൽ സർക്കാർ ഒരു കുറ്റവും ചെയ്തിട്ടില്ല. എന്നാൽ ശരിയായ വസ്തുത പറഞ്ഞ് പ്രകടിപ്പിക്കാൻ അവർക്ക് സാധിക്കാതെപോയി. ആര് ഭരണത്തിലിരുന്നാലും കോടതിവിധി നടപ്പാക്കുക എന്നതേ ചെയ്യാനാവൂ. എന്നാൽ അത് ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താൻ സർക്കാരിന് സാധിച്ചില്ല. മറുഭാഗത്തിന് അവസരം വളരെയേറെ മുതലെടുക്കാനും സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കയറിയ സ്ത്രീകളുടെ തെറ്റായ കണക്ക് കോടതിയിൽ കൊടുത്തത് വലിയ വീഴ്ചയായി. സർക്കാരിന് അത് ചീത്തപ്പേരുണ്ടാക്കി. കൃത്യമായി പരിശോധിച്ചുവേണം ഇത്തരം പട്ടിക തയ്യാറാക്കാനെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയമായി ശബരിമല വിഷയത്തെ ഉപയോഗപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചിട്ടുണ്ട്. ഭക്തിയല്ല, രാഷ്ട്രീയം തന്നെയാണ് തങ്ങൾക്കുള്ളതെന്ന് ബിജെപി അധ്യക്ഷൻ ശ്രീധരൻപിള്ള പറഞ്ഞിട്ടുമുണ്ട്. ശബരിമല വിഷയത്തിൽ ഹിന്ദുത്വ അജണ്ട മുന്നോട്ടുവെച്ച് നേട്ടമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പുവരെ അവർ ഇത് മുന്നോട്ടുകൊണ്ടുപോകും. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇപ്പോൾ ഒപ്പമുള്ള ആരൊക്കെ ഉണ്ടാകുമെന്ന് കണ്ടറിയാമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:vellappally natesan, bhaktha sangamam, sabarimala women entry, SNDPfrom mathrubhumi.latestnews.rssfeed http://bit.ly/2W6Y2jG
via IFTTT
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment