Latest malayalam news online

Monday, January 21, 2019

മുഴുവന്‍പേരെയും തിരിച്ചെടുക്കണമെന്ന് ആവശ്യം; എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി

No comments :
തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽനിന്ന് പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സത്യഗ്രഹസമരം തുടങ്ങി. മുഴുവൻ പേരെയും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഭൂരിഭാഗം പേരും. പ്രായപരിധി കഴിഞ്ഞുപോയതിനാൽ പലർക്കും മറ്റു ജോലികൾക്കും അപേക്ഷിക്കാനാകുന്നില്ല. സംരക്ഷിക്കുമെന്ന് പറഞ്ഞെങ്കിലും മാനേജ്മെന്റും സർക്കാരും കൈവിടുന്ന സാഹചര്യമായപ്പോഴാണ്അനിശ്ചിതകാല സമരത്തിനിറങ്ങിയത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം എങ്ങനെ പിൻവാതിൽ നിയമനമാകുമെന്നും ജീവനക്കാർ ചോദിക്കുന്നു. സമരക്കാരെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചു. content highlights:Empanelled KSRTC Staffs Begin Secretariat Strike


from mathrubhumi.latestnews.rssfeed http://bit.ly/2CBrxBn
via IFTTT

No comments :

Post a Comment